18 April 2024 Thursday

ചങ്ങരംകുളം കക്കിടിപ്പുറത്ത് ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ckmnews

ചങ്ങരംകുളം കക്കിടിപ്പുറത്ത് ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.


ചങ്ങരംകുളം:കക്കിടിപ്പുറത്ത് ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കക്കിടിപ്പുറം സ്വദേശി കോച്ചാന്ത്ര അശോകന്‍(55)നെ ആണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.ഞായറാഴ്ച കാലത്ത് പത്തരയോടെയാണ് സംഭവം.വീട്ടുകാര്‍ ക്ഷേത്രത്തില്‍  പോയ സമയത്താണ് സംഭവം.വീടിനകത്ത് കയര്‍ ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ട അശോകനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പ്രദേശത്തെ തെങ്ങ് കയറ്റ തൊഴിലാളിയാണ് അശോകന്‍.ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തും.പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്‌ വിട്ടുകൊടുക്കും.ഭാര്യ പ്രീത.മക്കള്‍ വിഷ്ണു,ഹരിത.മരുമകന്‍ .ജിത്തു