18 April 2024 Thursday

കേച്ചേരി പറപ്പൂക്കാവ് പൂരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന പാപ്പാന്മാർ തമ്മിൽ സംഘർഷം ചിറക്കാട് അയ്യപ്പൻ എന്ന ആനയുടെ പാപ്പാന് ഗുരുതര പരിക്ക്

ckmnews

കേച്ചേരി പറപ്പൂക്കാവ് പൂരം കഴിഞ്ഞ് മടങ്ങുകയായിരുന്ന  ആന പാപ്പാന്മാർ തമ്മിൽ സംഘർഷം


ചിറക്കാട് അയ്യപ്പൻ എന്ന ആനയുടെ പാപ്പാന് ഗുരുതര പരിക്ക്


കുന്നംകുളം:കേച്ചേരി പറപ്പൂക്കാവ് പൂരം കഴിഞ്ഞ് മടങ്ങുകയായിരുന്ന പാപ്പാന്മാർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചിറക്കാട് അയ്യപ്പൻ എന്ന ആനയുടെ പാപ്പാൻ കോട്ടയം സ്വദേശി 34 വയസ്സുള്ള ബിജിക്കാണ് പരിക്കേറ്റത്.ശനിയാഴ്ച രാത്രി 8:30യോടെയായിരുന്നു സംഭവം. പൂരം കഴിഞ്ഞ മടങ്ങുകയായിരുന്ന പാപ്പാന്മാർ തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും  മറ്റൊരാനയുടെ പാപ്പാന്മാർ ചേർന്ന്  ബിജിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ബിജിയെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചേര്‍ന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു