18 April 2024 Thursday

എരുമപ്പെട്ടിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ckmnews

എരുമപ്പെട്ടിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


എരുമപ്പെട്ടി :കോട്ടപ്പുറത്ത് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.എരുമപ്പെട്ടി കോട്ടപ്പുറം സ്വദേശി മഞ്ഞളാംപറമ്പിൽ വീട്ടിൽ അശോകന്റെ മകൻ 23 വയസ്സുള്ള അജിലിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി നിൽക്കുന്നത് കണ്ട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അമ്മ സിന്ധു, സഹോദരി ആതിര.