25 April 2024 Thursday

കുന്നംകുളത്ത് എല്ലാ കടകളും നാളെ (04-11-2020) തുറക്കാന്‍ തീരുമാനം

ckmnews

കുന്നംകുളത്ത് എല്ലാ കടകളും നാളെ (04-11-2020) തുറക്കാന്‍ തീരുമാനം

പ്രവര്‍ത്തിക്കുക കര്‍ശന നിയന്ത്രണങ്ങളോടെ.


കുന്നംകുളം:കുന്നംകുളം നഗരസഭ പരിധിയില്‍ രോഗ വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസ്  അനുമതി നല്‍കിയതായി കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ പറഞ്ഞു.രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെയായിരിക്കും പ്രവര്‍ത്തന സമയം. കര്‍ശന നിയന്ത്രണങ്ങളോടെയാകും വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുക.കോവിഡ്  പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കുകയും പിഴ  ഈടാക്കുകയും ചെയ്യും. ഹോട്ടലുകളില്‍ ഭക്ഷണം പാര്‍സല്‍ മാത്രം നല്‍കും.നിലവില്‍ ചിലവാര്‍ഡുകളില്‍ മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ഇതുമൂലം കുന്നംകുളം നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ ഭഗികമായി മാത്രം തുറക്കാന്‍ കഴിയുന്ന രീതിയിലാണ് ഇന്നലെ കുന്നംകുളം ടൗണിലെ കണ്ടൈന്‍മെന്റ് സോണ്‍ പുതുക്കിക്കൊണ്ട് കളക്ടര്‍ ഉത്തരവിറക്കിയത്. എന്നാല്‍  ഈ തീരുമാനം അശാസ്ത്രിയമാണെന്നും  കുന്നംകുളത്തെ വ്യാപാര സംഘടന പ്രസിഡന്റ് കെ.പി സാക്‌സണ്‍ അധികാരികളെ അറിയിച്ചിരുന്നു. തുടര്‍ന്ന് കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ സംഭവം ജില്ലാ കളക്ടറുടെയും മന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തിയതോടെയാണ്  നാളെ (04-11-2020) വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനമായത്.വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍,തഹസില്‍ദാര്‍. അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണര്‍, താലൂക്ക് ആശുപത്രി സുപ്രണ്ട്,മുന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുടെ നേതതൃത്വത്തില്‍ ഇന്ന് 2.30 ന് യോഗം ചേരും