18 April 2024 Thursday

പെരുമ്പിലാവിൽ വീട്ടുപറമ്പിലെ കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

പെരുമ്പിലാവിൽ വീട്ടുപറമ്പിലെ കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


പെരുമ്പിലാവിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.പരുവക്കുന്ന് ചങ്കരത്ത് വളപ്പിൽ

പരേതനായ

മുഹമ്മദിന്റെ മകൻ 44 വയസ്സുള്ള

അഷറഫിന്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.ബുധനാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടുപറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.കുന്നംകുളം പോലീസും,ഫയർഫോഴ്സും സ്ഥലത്തെത്തി.മൃതദേഹത്തിന് പഴക്കം ഉള്ളതിനാൽ

വ്യാഴാഴ്ച കാലത്ത് പുറത്തെടുക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും