19 April 2024 Friday

നന്നംമുക്ക് പഞ്ചായത്തിലെ തെങ്ങിന്‍ തൈ തോട്ടം കാഴ്ചക്കാര്‍ക്ക് ആകര്‍ശകമാവുന്നു

ckmnews

നന്നംമുക്ക് പഞ്ചായത്തിലെ തെങ്ങിന്‍ തൈ തോട്ടം കാഴ്ചക്കാര്‍ക്ക് ആകര്‍ശകമാവുന്നു


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കേര സമൃദ്ധി പദ്ധതിക്കായി  തയ്യാറാക്കിയ ആറായിരത്തോളം തൈകളാണ് കാഴ്ചക്കാരിലും മനോഹര കാഴ്ച്ച സമ്മാനിക്കുന്നത്. ഗ്രാമ പഞ്ചായത്ത് ഓഫീസിനോടു ചേർന്നുള്ളഈ താൽക്കാലിക തോട്ടം തയ്യാറായത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലാണ്.മനോഹര കാഴ്ച്ചയാണങ്കിലും കാഴ്ച്ചക്കാർക്ക് പ്രവേശനമില്ല ഇവിടെ. ആവശ്യക്കാർക്ക് തൊഴിലുറപ്പ് തൊഴിലാളികൾ വീട്ടിലെത്തിച്ച് നട്ടു പരിപാലിച്ച് തരുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.കുള്ളൻ ഇനങ്ങളിൽപ്പെട്ട തെങ്ങിൻ തൈകളുടെ വിത്ത്എത്തിച്ച് വളർത്തിയെടുത്തതാണന്നുംമറ്റ് ഗ്രാമപഞ്ചായത്തുകൾക്ക് മാതൃകയാകുന്ന പദ്ധതിയാണെന്നും ഗ്രാമ പഞ്ചായത്ത് അംഗം ടി സത്യൻ പറഞ്ഞു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം  നിയമസഭ സ്പീക്കർ ഓൺലൈൻ വഴി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽകരീം അധ്യക്ഷനായി തുടങ്ങി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആറ്റുണ്ണി തങ്ങൾ മുഖ്യാതിഥിയായിരുന്നു.