20 April 2024 Saturday

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ് സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 215 ആയി

ckmnews

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ്


സംസ്ഥാനത്ത് കോവിഡ്  രോഗബാധിതരുടെ എണ്ണം 215 ആയി


തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി.തിരുവനന്തപുരം കാസര്‍ഗോഡ് എന്നീ ജില്ലകള്‍ 2 പേര്‍ക്കും കണ്ണൂര്‍ തൃശ്ശൂര്‍ കൊല്ലം എന്നീ ജില്ലകളില്‍ ഒരാള്‍ക്ക് വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 215 ആയി.നാളെ മുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകളില്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മുന്‍ഗണനാ ലിസ്റ്റ് പ്രകാരം  റേഷന്‍ വിതരണം ചെയ്യംമെന്നും ഒരേ സമയം  5ല്‍ കൂടുതല്‍ ആളുകള്‍ വരിയില്‍ നിന്ന് റേഷന്‍ വാങ്ങരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഏപ്രില്‍ ഒന്ന് ആളുകളെ തെറ്റ് ധരിപ്പിക്കുന്ന രീതിയില്‍ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യരുതെന്നും ആത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു