25 March 2023 Saturday

ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച കാർ ആലപ്പുഴയിൽ അപകടത്തിൽപ്പെട്ടു

ckmnews

ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച കാർ ആലപ്പുഴയിൽ അപകടത്തിൽപ്പെട്ടു

ആലപ്പുഴ: ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച കാർ ആലപ്പുഴയിൽ അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. ദേശീയ പാതയിൽ തുറവൂർ ജം​ഗ്ഷനിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം തകർന്നു.  വിജയ് യേശുദാസ് ആണ്‌ കാർ ഓടിച്ചിരുന്നത്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി പോകുകയായിരുന്നു. തൈക്കാട്ടുശേരി ഭാഗത്ത്‌ നിന്ന് മറ്റൊരു കാർ ദേശീയ പാതയിലേക്ക് കയറിയപ്പോഴാണ് അപകടം ഉണ്ടായത്. കുത്തിയതോട് പൊലീസ് എത്തി വാഹനങ്ങൾ റോഡരികിലേക്ക് മാറ്റി.