19 April 2024 Friday

പൊന്നാനിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് പൊന്നാനി സ്വദേശി മരിച്ചു

ckmnews

പൊന്നാനിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട്  പൊന്നാനി സ്വദേശി മരിച്ചു


പൊന്നാനി:പൊന്നാനിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട്  പൊന്നാനി സ്വദേശി മരിച്ചു.പൊന്നാനി തെക്കേപ്പുറം കൂരാറ്റിന്റെ ഹൗസില്‍ ബാവക്കുട്ടിയുടെ മകന്‍ നാസര്‍(47)ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ പൊന്നായി കര്‍മ്മ റോഡില്‍ സിവില്‍ സര്‍വ്വീസ് അക്കാദമിക്ക് സമീപത്ത് വച്ച് നാസര്‍ ഓടിച്ച ബൈക്ക് മറിഞ്ഞാണ് അപകടം.പരിക്കേറ്റ നാസറിനെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം പോലീസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും