28 March 2024 Thursday

മാധവിക്കുട്ടി(കമല സുരയ്യ)യുടെ നീര്‍മാതളം പൂത്ത കാലം വായനാചര്‍ച്ച സംഘടിപ്പിച്ചു

ckmnews

മാധവിക്കുട്ടി (കമല സുരയ്യ )യുടെ 'നീർമാതളം പൂത്ത കാലം' : വായനാചർച്ച സംഘടിപ്പിച്ചു


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പ്രതിവാര പുസ്തക ചർച്ചയുടെ ഭാഗമായി മാധവിക്കുട്ടിയുടെ പ്രശസ്തമായ ഓർമക്കുറിപ്പുകളുടെ സമാഹാരം 'നീർമാതളം പൂത്ത കാലം' ചർച്ച സംഘടിപ്പിച്ചു. പുസ്തകത്തെ ആധാരമാക്കി കഥാകൃത്ത് സോമൻ ചെമ്പ്രേത്ത് ആമുഖപ്രഭാഷണം നിർവഹിച്ചു. പ്രസിഡൻ്റ് എം.ശ്രീധരൻ മോഡറേറ്ററായി. വി.ടി വാസുദേവൻ, കെ.വി ശശീന്ദ്രൻ, എ. വത്സല, ധന്യ ഉണ്ണികൃഷ്ണൻ,

പി. വേണുഗോപാൽ തുടങ്ങിയവർ വായനാനുഭവങ്ങൾ പങ്കുവച്ചു. കെ. ഉണ്ണികൃഷ്ണൻ, ഭാസ്കരൻ എടമന, കൃഷ്ണൻ നമ്പൂതിരി, എം.നളിനി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി എം.ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.