25 April 2024 Thursday

എസ് വൈ എസ് അംഗത്വ ശില്‍പശാല സംഘടിപ്പിച്ചു

ckmnews

*എസ് വൈ എസ് അംഗത്വ കാലം : ശിൽപശാല സംഘടിപ്പിച്ചു.*


ചങ്ങരംകുളം : സമസ്ത കേരള സുന്നി യുവജന സംഘം 2021-22 സംഘടന വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി. ധാർമ്മിക യൗവ്വനത്തിന്റെ സമര സാക്ഷ്യം എന്ന ശീർഷകത്തിൽ നടത്തപ്പെടുന്ന അംഗത്വകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എടപ്പാൾ സോണിലെ സർക്കിൾ, യൂണിറ്റ് പ്രതിനിധികൾക്കാണ്  ശിൽപശാല സംഘടിപ്പിച്ചത്. സോൺ പ്രസിഡണ്ട് ഇബ്രാഹീം കരീം ബാഖവി ഉദ്ഘാടനം ചെയ്തു.അഷ്റഫ് അൽ ഹസനി ആധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.പി നൗഫൽ സഅദി വിഷയവതരണം നടത്തി.മുഹമ്മദ് നജീബ് അഹ്സനി ,കെ.പി ഉമർ സഖാഫി,  പ്രസംഗിച്ചു.