20 April 2024 Saturday

ഫുട്ബ്ലെയ്‌സ് ഫുട്ബോൾ മത്സരത്തിൽ വളയംകുളം ചാമ്പ്യന്മാർ

ckmnews

ആവേശോജ്ജ്വലമായ ഫുട്ബ്ലെയ്‌സ് ഫുട്ബോൾ മത്സരത്തിൽ വളയംകുളം ചാമ്പ്യന്മാർ


കൂനംമൂച്ചി: എം എസ് എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂനംമൂച്ചി ടർഫ് ഗ്രൗണ്ടിൽ വെച്ച് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു.ഐ.എസ്.എം മണ്ഡലം പ്രസിഡന്റ് ശാകിത്ത് പി.പി ഉൽഘാടനം നിർവ്വഹിച്ചു. ഞായർ രാവിലെ ആറ് മുതൽ പത്തു വരെ നീണ്ടുനിന്ന മത്സരത്തിൽ വളയംകുളം,കോക്കൂർ,മാങ്കുളം,ഐ.എസ്.എം,പെരുമ്പിലാവ് എന്നീ അഞ്ച് ടീമുകൾ മാറ്റുരച്ചു.

ടൂർണമെന്റിലെ ആവേശം അലതല്ലിയ ഫൈനൽ മത്സരത്തിൽ 3-2 എന്ന സ്കോറിന് മാങ്കുളം ടീമിനെ തൊല്പിച്ചുകൊണ്ട് വളയംകുളം ചാമ്പ്യന്മാരായി.മികച്ച ഗോൾകീപ്പർ കോക്കൂർ ടീമിന്റെ വലകാത്ത റസ്മിലും മികച്ച കളിക്കാരൻ മാങ്കുളം ടീമിന്റെ നെസ്ലും എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു. എസ്.കെ.എസ്.എസ്.ഫ് നന്നംമുക്ക് ക്ലസ്റ്റർ സെക്രട്ടറി ശഹീർ,റസീം എം.കെ,നിഹാൽ ഫാറൂഖി എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ഷിബിൽ,അമീൻ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.