19 April 2024 Friday

മലപ്പുറം ബിഡികെ 128 ദിന രക്തദാന ക്യാമ്പയ്ന് കേരളപ്പിറവി ദിനത്തില്‍ തുടക്കമായി

ckmnews

മലപ്പുറം ബിഡികെ 128 ദിന രക്തദാന ക്യാമ്പയ്ന് കേരളപ്പിറവി ദിനത്തില്‍ തുടക്കമായി


മലപ്പുറം:ആതുരനഗരിയായ പെരിന്തൽമണ്ണയിലെ രക്ത ദൗർലഭ്യം പരിഹരിക്കാൻ മലപ്പുറം ബി ഡി കെ പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന  128 ദിന രക്തദാന ക്യാമ്പയിന് (2020 നവംബർ 1) കേരളപ്പിറവി ദിനത്തിൽ പെരിന്തൽമണ്ണ കിംസ് അൽഷിഫ ഹോസ്പിറ്റലിൽ തുടക്കം കുറിച്ചു.ക്യാമ്പയിൻ ഉത്ഘാടനം ബ്ലഡ് ഡോണേർസ് കേരള മലപ്പുറം ജില്ലാ പ്രസിഡൻ്റ് രഞ്ജിത് നിർവ്വഹിച്ചു. കാമ്പയിൻ പോസ്റ്റർ പ്രകാശനം Dr.ജിഷ്ണു നാരായൺ (സൈക്യാട്രിസ്റ്റ് കിംസ് അൽഷിഫാ പെരിന്തൽമണ്ണ) നിർവ്വഹിച്ചു. ബ്ലഡ് ഡോണേർസ് കേരള മലപ്പുറം ജില്ലാ ഉപദേശക സമിതി അംഗം ജയകൃഷ്ണൻ പെരിന്തൽമണ്ണ അധ്യക്ഷനായ ചടങ്ങിൽ ബി ഡി കെ  പെരിന്തൽമണ്ണ താലൂക്ക് സെക്രട്ടറി കൃഷ്ണപ്രഭ തൂത സ്വാഗതം പറഞ്ഞു. കിംസ് അൽഷിഫ ഓപ്പറേഷൻ ഡിപ്പാർട്മെന്റ് സീനിയർ മാനേജർ പ്രദീപ് കുമാർ പ്രഭാഷണം നടത്തി. താലൂക്ക് ഉപദേശക സമിതി അംഗം  ഷബീർ മാസ്റ്റർ, താലൂക്ക് പ്രസിഡന്റ്‌ ബിപിൻ പൂക്കാട്ടിരി,  താലൂക്ക് രക്ഷാധികാരി ഗിരീഷ് അങ്ങാടിപ്പുറം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ബി ഡി കെ പെരിന്തൽമണ്ണ താലൂക്ക് രക്ഷാധികാരി ശിഹാബ് അങ്ങാടിപ്പുറം, ബി ഡി കെ കോർഡിനേറ്റർമാരായ ഷഹല കരുവാരക്കുണ്ട്,  മുനീർ പുതുപ്പറമ്പ്, ഉനൈസ് സ്വാഗതമാട്, സൽമാൻ വലിയോറ, അജ്മൽ വലിയോറ, മുണ്ടക്കോട്ടുകുർശ്ശി യുവജനസംഘം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വുമൺസ്  വിംഗ് അംഗം ദിവ്യ നന്ദി പറഞ്ഞു.2020 നവംബർ 1 ന് കേരളപ്പിറവിദിനം തുടക്കം കുറിച്ച് 2021 മാർച്ച് 8 വരെ 128 ദിവസം തുടർച്ചയായി ഇൻ ഹൗസ് ക്യാമ്പുകൾ നടത്തി 128 ദിവസം കൊണ്ട് 1280 യൂണിറ്റ് രക്തം നേടി കൊടുക്കുക എന്ന കർത്തവ്യത്തിലേക്കാണ് നിസ്വാർത്ഥ സേവകരായ മലപ്പുറം പെരിന്തൽമണ്ണ ബിഡികെ കോഡിനേറ്റർമാരും ഭാരവാഹികളും ലക്ഷ്യം വയ്ക്കുന്നത്. ഓരോ പൗരന്റെയും കടമയാണ് ജീവൻരക്ഷക്കായി സന്നദ്ധ രക്തദാനം. എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം അഭ്യർത്ഥിക്കുന്നതായി ബി ഡി കെ  മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങളും പെരിന്തൽമണ്ണ താലൂക്ക് പ്രസിഡണ്ടുമായ ബിപിൻ ചന്ദ്രനും സെക്രട്ടറി കൃഷ്ണപ്രഭ തൂതയും അറിയിച്ചു.