25 April 2024 Thursday

പൊന്നാനി താലൂക്കിലെ കണ്ടയ്മെന്റ് സോണ്‍ നാളെ മുതല്‍ മൈക്രോ കണ്ടെയ്മന്റ് മേഖല

ckmnews

പൊന്നാനി താലൂക്കിലെ കണ്ടയ്മെന്റ് സോണ്‍ നാളെ മുതല്‍ മൈക്രോ കണ്ടെയ്മന്റ് മേഖല


പൊന്നാനി:താലൂക്കിലെ കണ്ടയ്മെന്റ് സോണ്‍ വാര്‍ഡുകളെ നാളെ മുതല്‍ മൈക്രോ കണ്ടെയ്മന്റ് മേഖലയാക്കിയതായി പൊന്നാനി തഹസില്‍ദാര്‍ അറിയിച്ചു.ജില്ലയില്‍ കോവിഡ് രോഗികള്‍ ഉള്ള വാര്‍ഡുകള്‍ മുഴുവന്‍ കണ്ടയ്മെന്റ് സോണ്‍ ആക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി സര്‍ക്കുലര്‍ ഇറക്കിയിരുന്നു.ചങ്ങരംകുളം എടപ്പാള്‍ ടൗണുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ കണ്ടയ്മെന്റ് സോണ്‍ ആയതോടെ വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍മായും അടയുകയും വ്യാപാരികളില്‍ നിന്ന് പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കള്‍ ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തതോടെയാണ് നാളെ മുതല്‍ കോവിഡ് രോഗികള്‍ ഉള്ള പ്രദേശം മാത്രം മൈക്രോ കണ്ടയ്മെന്റ് മേഖലയാക്കി ഉത്തരവിറക്കിയത്.


ആലംകോട് പഞ്ചായത്തിലെ വാര്‍ഡ്  3ല്‍ കക്കിടിപ്പുറം കുറ്റിപ്പാല റോഡില്‍ മുക്കില പീടിക ഭാഗം,വാര്‍ഡ് 4ല്‍ തച്ചുപറമ്പ് അട്ടേക്കുന്ന് ഭാഗം,വാര്‍ഡ് 5ല്‍ അച്ചായത്ത് കുന്ന് റോഡ് പരിസരം,വാര്‍ഡ് 6ല്‍ ആലംകോട് ഗോതമ്പ് റോഡ് പരിസരം,വാര്‍ഡ് 7ല്‍ കോക്കൂര്‍ പാലച്ചുവട് ഭാഗം,വാട്ടര്‍ ടാങ്ക് റോഡ് പരിസരം,കോക്കൂര്‍ അംഗണവാടി പരിസരം,പാണംപടി താഴത്ത് റോഡ് പരിസരം,വാര്‍ഡ് 13ല്‍ ഒതളൂര്‍ പടിഞ്ഞാറ്റുമുറി അയ്യപ്പന്‍കാവ് പരിസരം,വാര്‍ഡ് 16ല്‍ ചിയ്യാനൂര്‍ മച്ചിങ്ങല്‍ റോഡ് പരിസരം,വാര്‍ഡ് 17ല്‍ മദര്‍ ഹോസ്പിറ്റല്‍ പരിസരം,പെരുമുക്ക് പള്ളി പരിസരം,വാര്‍ഡ് 18ല്‍ പെരുമുക്ക് പടിഞ്ഞാറെമുക്ക് ഭാഗം എന്നിവിടങ്ങളില്‍ ആണ് മൈക്രോ കണ്ടെയ്മന്റ് മേഖല ആക്കിയത്.


നന്നംമുക്ക് പഞ്ചായത്തില്‍ വാര്‍ഡ് 6 പൂര്‍ണ്ണമായും,വാര്‍ഡ് 9ല്‍ തൊട്ടടുത്ത വീടുകളിലായി നാല് കേസുകള്‍ ഉള്ള നന്നംമുക്ക് സ്രായിക്കടവ് റോഡില്‍ നന്നംമുക്ക് ഗ്രാമോദ്ധാരണ സ് കൂള്‍  തെക്കുഭാഗം മുതല്‍ നമ്പലാട്ട് ഇടവഴി വരെയുള്ള ഭാഗം,വാര്‍ഡ് 10ല്‍ 5 കേസുകള്‍ അടുത്തുള്ള വീടുകളില്‍ വടക്ക് അയ്യപ്പ ക്ഷേത്രം മുതല്‍ സ്രായിക്കടവ് റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മണലിയാര്‍കാവ് ക്ഷേത്രം വരെയുള്ള പ്രദേശം എന്നിങ്ങനെയാണ് മൈക്രോ കണ്ടയ്മെന്റ് മേഖലയായി തിരിച്ച് തഹസില്‍ദാര്‍ ഉത്തരവിറക്കിയത്.