23 April 2024 Tuesday

ആലംകോട് വനിത സഹകരണസംഘം പ്രവര്‍ത്തനം ആരംഭിച്ചു

ckmnews

*ആലംകോട്‌ വനിത സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചു*


ചങ്ങരംകുളം:ആലംകോട്‌ വനിത സഹകരണ സംഘത്തിന്റെ പ്രവർത്തനോൽഘാടനം മലപ്പുറം ജില്ലാ ബാങ്ക്‌ വൈസ്‌ പ്രസിഡന്റ്‌ പി ടി അജയ്‌ മോഹൻ നിർവ്വഹിച്ചു. ആലംകോട്‌ വനിത സഹകരണ സംഘം പ്രസിഡന്റ്‌ സിന്ദു മോഹൻ അധ്യക്ഷം വഹിച്ചു. ആലംകോട്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുജിത സുനിൽ മുഖ്യാതിഥിയായി,ചടങ്ങിൽ എം വി ശ്രീധരന്മാസ്റ്റർ,അഡ്വ.സിദ്ധിഖ്‌ പന്താവൂർ,പി പി യൂസഫലി,മുഹമ്മദ്‌ നവാസ്‌ വി,പി ടി കാദർ,പ്രീതി എ കെ എന്നിവർ സംസാരിച്ചു.സംഘം സെക്രട്ടറി സുമ നന്ദി പറഞ്ഞു.