23 April 2024 Tuesday

മികച്ച പ്രവര്‍ത്തനങ്ങള്‍ ക്ക് ചങ്ങരംകുളം പോലീസിന് സദ്സേവന പുരസ്കാരം

ckmnews

മികച്ച പ്രവര്‍ത്തനങ്ങള്‍ ക്ക് ചങ്ങരംകുളം പോലീസിന് സദ്സേവന പുരസ്കാരം


ചങ്ങരംകുളം:മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവിയുടെ സദ്സേവന പുരസ്കാരം ചങ്ങരംകുളം പോലീസിന്.മലപ്പുറം ജില്ലാ പോലീസിന്റെ കീഴില്‍ മികച്ച സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരമാണ് സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ സേനാ അംഗങ്ങള്‍ക്ക് ലഭിച്ചത്.വിവാദങ്ങള്‍ വിട്ടൊടുങ്ങാത്ത ചങ്ങരംകുളം സ്റ്റേഷനെ ജനകീയ സൗഹൃദ സ്റ്റേഷന്‍ ആക്കുന്നതിലും ഗ്രീന്‍ പ്രോട്ടോകോള്‍ കോള്‍ പ്രകാരം സ്റ്റേഷന്‍ നവീകരിച്ച് മികവിന്റെ കേന്ദ്രമാക്കി മാറ്റുകയും ചെയ്തതിനാണ് സ്റ്റേഷന് അംഗീകാരം ലഭിച്ചത്.സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷത്തിന്റെ ഭാഗമായി വനിതാ ശിശു സൗഹൃദ സംരക്ഷണ കേന്ദ്രം സ്ഥാപിക്കുകയും കുട്ടികള്‍ക്ക് കളിക്കുന്നതിനും ഉല്ലസിക്കുന്നതിനുമായി കളിപ്പാട്ടങ്ങളും സൗകര്യങ്ങളും ഒരുക്കുകയും സന്നദ്ധ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും സഹകരണത്തോടെ സേനാ അംഗങ്ങള്‍ക്കും സ്റ്റേഷനില്‍ എത്തുന്ന പരാതിക്കാര്‍ക്കും വിശ്രമിക്കുന്നതിനും പരാതികള്‍ എഴുതുന്നതിനും പ്രത്യേക കേന്ദ്രങ്ങള്‍ നിര്‍ക്കാനും ഉദ്ധ്യാഗസ്ഥര്‍ക്ക് കഴിഞ്ഞു.സ്റ്റേഷന് സമീപം ബ്ളോക്ക് പഞ്ചായത്തിന് കീഴിലെ സ്ഥലത്തും സ്റ്റേഷന് പരിസരത്ത് കാട് പിടിച്ച് കിടന്ന സ്ഥലത്തും ശുചീകരിച്ച് വിവിധ തരം പച്ചക്കറികളും കാര്‍ഷിക വിളകളും കൃഷിയിറക്കിയത് സേനാ അംഗങ്ങളില്‍ തന്നെ ആത്മസംതൃപ്തിയും ആത്മവിശ്വാസവും പകരുകയും ചെയ്തു.സ്റ്റേഷനില്‍ വര്‍ഷങ്ങളായി കെട്ടി കിടന്ന പരാതികളും ഫയലുകളും തീര്‍പ്പാക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്തതും ചങ്ങരംകുളം സ്റ്റേഷന്‍ അംഗങ്ങള്‍ക്ക് മികച്ച നേട്ടം സമ്മാനിച്ചു.