25 April 2024 Thursday

ആശുപത്രി ഇനി മുതല്‍ നിങ്ങളുടെ വീട്ടിലെത്തും കോവിഡ് പ്രതിസന്ധിയില്‍ രോഗികള്‍ക്ക് ആശ്വാസമായി സണ്‍റൈസ് ആശുപത്രി

ckmnews

ആശുപത്രി ഇനി മുതല്‍ നിങ്ങളുടെ വീട്ടിലെത്തും


കോവിഡ് പ്രതിസന്ധിയില്‍ രോഗികള്‍ക്ക് ആശ്വാസമായി സണ്‍റൈസ് ആശുപത്രി


ചങ്ങരംകുളം:ആശുപത്രിയിലെത്താന്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ ഇനി മുതല്‍ വിഷമിക്കേണ്ട.നിങ്ങളെ പരിശോധിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും ആശുപത്രി ഇനി വീട്ടിലെത്തും.കോവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ആശ്വാസമായാണ് ചങ്ങരംകുളത്തെ സണ്‍റൈസ് ആശുപത്രി ഡോക്ടര്‍മാരും ജീവനക്കാരും ലോക്ക് ഡൗണ്‍ മൂലം പ്രയാസം അനുഭവിക്കുന്ന രോഗികള്‍ക്ക് വീട്ടിലെത്തി ചികിത്സ നല്‍കുന്നത്.രോഗിയുടെ അടുത്തെത്തി പ്രാഥമിക പരിശോധനഫലം ഡോക്ടര്‍ക്ക് അയച്ച് കൊടുക്കുകയും വീഡിയോ കോണ്‍ഫ്രന്‍സ് വഴി രോഗിക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ആവശ്യമുള്ള മരുന്നുകള്‍ നിര്‍ദേശിക്കുകയും ചെയ്യും.ആശുപത്രിയില്‍ എത്തിക്കേണ്ട രോഗികളെ  ആംബുലന്‍സില്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്യും.ആവശ്യമുള്ള മരുന്നുകളും വീട്ടില്‍ എത്തിച്ചു നല്‍കുന്ന സംവിധാനവും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.സാധാരണ ആശുപത്രി ബില്ല് മാത്രമാണ് ഇത്തരം സേവനങ്ങള്‍ക്ക് ഈടാക്കുന്നത് എന്നും മാനേജ്മെന്റ് അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണിച്ച നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

9946112786