23 April 2024 Tuesday

തമിഴ്നാട് കൃഷിമന്ത്രി ആര്‍ ദൊരൈകണ്ണ് അന്തരിച്ചു

ckmnews

തമിഴ്‌നാട് കൃഷി മന്ത്രി ആര്‍. ദൊരൈകണ്ണ് അന്തരിച്ചു. 72 വയസായിരുന്നു. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു അദ്ദേഹം. കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ഒക്ടോബര്‍ 13 ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പാപനാശം മണ്ഡലത്തിലെ ജനപ്രതിനിധിയാണ് അദ്ദേഹം.2006 മുതല്‍ തുടര്‍ച്ചയായി പാപനാശം മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിരുന്നു ദൊരൈകണ്ണ്. മാത്രമല്ല, വിവിധ കര്‍ഷക സംഘടനകള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ഉണ്ടായിരുന്ന നേതാവ് കൂടിയായിരുന്നു. എടപ്പാടി പക്ഷത്തെ പ്രമുഖ നേതാവു കൂടിയാണ് ആര്‍ ദൊരൈകണ്ണ്.പൊതുജനങ്ങള്‍ക്കും പൊതുപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന മികച്ച നേതാവിനെയാണ് തമിഴ്‌നാടിന് നഷ്ടമായിരിക്കുന്നത്.