28 March 2024 Thursday

റോഡരികില്‍ മിറര്‍ സ്ഥാപിച്ച് തെരെഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് യുവ സ്ഥാനാര്‍ത്ഥികള്‍

ckmnews

റോഡരികില്‍ മിറര്‍ സ്ഥാപിച്ച് തെരെഞ്ഞെടുപ്പ്  പ്രചരണത്തിന് തുടക്കം കുറിച്ച് യുവ സ്ഥാനാര്‍ത്ഥികള്‍

ചങ്ങരംകുളം:റോഡരികില്‍ മിറര്‍ സ്ഥാപിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് യുവ സ്ഥാനാർഥികൾ.തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനത്തിന്റെ ഭാഗമായുള്ള റോഡ് എഴുത്ത് പോലുള്ള  അനാവശ്യ പ്രചരണചിലവ് ഒഴിവാക്കിയാണ് നന്നംമുക്ക് പഞ്ചായത്തിലെ പള്ളിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പ്രദേശത്തുകാർക്ക് ഏറെ അപകട സാധ്യതയുള്ള ചങ്ങരംകുളം നന്നംമുക്ക് റോഡിൽ   സേഫ്റ്റി മിറർ സ്ഥാപിച്ച്  ഇലക്ഷന് പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ  നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ 7, 8 വാർഡുകളിലെ യുഡിഎഫ് സ്ഥാനാർഥികളാണ് സാദിഖ് നെച്ചിക്കലും, റഈസ അനീസും. മിറർ സ്ഥാപിക്കൽ ചടങ്ങിൽ കെ വി മുഹമ്മദ് ഫാറൂഖി, എം വി ഉണ്ണികൃഷ്ണൻ, കെകെ ദാവൂദ്, മൂസ അമയിൽ, എ ഇബ്രാഹിം, കാട്ടിൽ ഹൈദരലി,കെ കെ മുഹമ്മദ് അലി,ആബിദ് അമയിൽ, മുഹമ്മദ് കെ വി , മുസ്തഫ കെ വി എന്നിവർ പങ്കെടുത്തു