19 April 2024 Friday

ഇന്ദിരാഗാന്ധി അനുസ്മരണവും വല്ലഭായ് പട്ടേല്‍ ജന്മദിനവും സംഘടിപ്പിച്ചു

ckmnews

ഇന്ദിരാഗാന്ധി അനുസ്മരണവും വല്ലഭായ് പട്ടേല്‍ ജന്മദിനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോതച്ചിറ മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  ഇന്ദിരാജി അനുസ്മരണയോഗവും സർദാർ വലഭായ് പട്ടേൽ ജന്മദിനഘോഷം നടത്തി.യോഗം ഐഎൻടിയുസി ജില്ലാ വൈസ് - പ്രസിഡന്റ് തമ്പി കൊള്ളന്നൂർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്ത് സൂക്ഷിച്ച ലോക നേതാവാണ് ഇന്ദിരാജിയെന്നും 1970ളിലെ തുടക്കത്തിൽ സ്വകാര്യ കോർപ്പറേറ്റ് മേഖലയാകെ പൊതുമേഖലയിലേക്ക് എത്തിക്കുവാൻ ധീരമായ നടപടികളെടുത്ത ഉരുക്ക് വനിതയാണെന്നും തമ്പി കൊള്ളന്നൂർ അനുസ്മരിച്ചു.കെ.വി മുഹമ്മദ്  അദ്ധ്യക്ഷനായി.എം മുരളിധരൻ മൂത്താട്ട് ,ഷാജു കൊള്ളന്നൂർ ,എം.ബാലൻ മൂത്താട്ട്, കെ.കാസിം എന്നിവർ സംസാരിച്ചു