19 April 2024 Friday

ഇന്ദിരാഗാന്ധിയുടെ ഭരണ പരിഷ്കാരങ്ങള്‍ ലോകത്തിന് മാതൃക:യൂത്ത് കോണ്‍ഗ്രസ്സ്

ckmnews

ഇന്ദിരാഗാന്ധിയുടെ ഭരണ പരിഷ്കാരങ്ങള്‍ ലോകത്തിന് മാതൃക:യൂത്ത് കോണ്‍ഗ്രസ്സ്


എടപ്പാള്‍:പ്രതിസന്ധികളിൽ പതറാതെ  രാജ്യത്തെ ഉന്നതിയിൽ എത്തിച്ച  മുൻ പ്രധാനമന്ത്രി  ഇന്ദിരാഗാന്ധിയുടെ ഭരണപരിഷ്കാരങ്ങൾ സമകാലിക രാഷ്ട്രീയത്തിൽ  പ്രസക്തിയേറുന്നുവെന്ന് പോത്തനൂരിൽ ചേർന്ന യോഗം അനുസ്മരിച്ചു .ലോകം കണ്ട  ഉരുക്കുവനിത  ശ്രീമതി ഇന്ദിരാഗാന്ധിയുടെ ചരമ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് പോത്തനൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച  അനുസ്മരണ യോഗം കരീം പോത്തനൂർ ഉദ്ഘാടനം ചെയ്തു. റാഷിദ് സി പി സ്വാഗതവും, അഖിൽ വിജയ്  അധ്യക്ഷതയും  വഹിച്ചു . എം വി  സൈനുദ്ദീൻ , വി കെ വിജയൻ , എ കെ വേലായുധൻ ,  ഫൈസൽ നാലകത്ത് , വി കെ വിശ്വനാഥൻ , എം കെ മുഹമ്മദലി  എന്നിവർ പങ്കെടുത്തു സംസാരിച്ചു...