18 April 2024 Thursday

പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട '305ഗ്രാം മേത്താംഫിറ്റാമിൻ പിടിച്ചെടുത്തു പിടിയിലായത് മാറഞ്ചേരി,എറവക്കാട് സ്വദേശികൾ

ckmnews

പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട '305ഗ്രാം മേത്താംഫിറ്റാമിൻ പിടിച്ചെടുത്തു


പിടിയിലായത് മാറഞ്ചേരി,എറവക്കാട് സ്വദേശികൾ


ചങ്ങരംകുളം:അതിമാരക മയക്ക്മരുന്നായ 305 ഗ്രാം മെത്താഫിറ്റാമിനുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിലായി.മാറഞ്ചേരി കൈപ്പുള്ളിയിൽ വീട്ടിൽ മുഹമ്മദ്‌ ബഷീർ,എറവക്കാട് മാങ്ങാടിപ്പുറത്ത് വീട്ടിൽ സാബിർ എന്നിവരെയാണ് പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ജി അരവിന്ദ് അറസ്റ്റ് ചെയ്തത്. മലപ്പുറം പാലക്കാട്‌, തൃശൂർ ജില്ലകളിൽ മയക്കുമരുന്ന് മൊത്തവിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്,എക്സൈസ് കമ്മീഷണർ സ്‌ക്വാഡും മലപ്പുറം ഐബി യും പൊന്നാനി സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.