20 April 2024 Saturday

അതിഥി തൊഴിലാളികളുടെ നാടുകടക്കാനുള്ള ശ്രമം പോലീസ് ഇടപെട്ട് തടഞ്ഞു

ckmnews

*അതിഥി തൊഴിലാളികളുടെ നാടുകടക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു*


ചങ്ങരംകുളം:നിയന്ത്രണങ്ങൾ ലംഘിച്ച് നാടുവിടാനൊരുങ്ങിയ അതിഥി തൊഴിലാളികളെ പോലിസ് തടഞ്ഞു. തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിലൂടെ കൂട്ടമായി കടന്നു പോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളികളെയാണ് പോലീസ് മടക്കിയയച്ചത്. തിങ്കളാഴ്ച കാലത്ത് 10 മണിയോടുകൂടി ചങ്ങരംകുളത്താണ് സംഭവം ഉണ്ടായത്. താടിപ്പടിയിൽ വാഹനം പരിശോധിക്കുന്നതിനിടെയാണ് കൂട്ടമായെത്തിയ സംഘം സംസ്ഥാന പാതവഴി കടന്ന് പോകാൻ ശ്രമിച്ചത്. തുടർന്ന് എസ് ഐ ബാബുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി താമസസ്ഥലത്തേക്ക് മടക്കി അയക്കുകയായിരുന്നു. എടപ്പാൾ മേഖലയിൽ താമസിച്ചിരുന്ന തമിഴ് നാട്ടുകാരാണ് നാടു വിടാൻ ഒരുങ്ങിയത്.