20 April 2024 Saturday

ആന കടത്ത്: ഒരാള്‍ കസ്​റ്റഡിയില്‍

ckmnews

കൊല്ലം : കോവിഡ് കാലം മറയാക്കി കേരളത്തിലേക്ക് ആനയെ കടത്തിയ കേസിൽ ഒരാ റ്റഡിയിലായി . കൊല്ലം സ്വദേശിയായ ഇയാളിൽനിന്ന് രണ്ട് ആനകളെയും കസ് റ്റഡിയിലെടുത്തതായാണ് വിവരം . പേരുവിവരങ്ങൾ വനംവകുപ്പ് പുറത്തുവിട്ടിട്ടില്ല . നേരത്തെ യുട്യൂബ് ചാനലിൽ വന്ന വിഡിയോയിൽ നിന്നാണ് ആന കടത്ത് സംബന്ധിച്ച് വിവരം വനംവകുപ്പിന് ലഭിച്ചത് . ഇതേത്തുടർന്ന് വനംവകുപ്പ് രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തുകയും വിവരം ശേഖരിക്കുകയും ചെയ്തിരുന്നു . 15 ആനകളെ ബിഹാറിൽനിന്ന് കേരളത്തിലെത്തി എന്നാണ് വനംവകുപ്പിന് ലഭിച്ച വിവരം . കൊല്ലം , തിരുവനന്തപുരം ജില്ലകളിലെ ആന മുതലാളിമാരാണ് ഇതിന് പിന്നിലെന്നും വനംവകുപ്പിന് സൂചന ലഭിച്ചിരുന്നു . രണ്ട് മുതലാളിമാരുടെ വീടുകളിൽ പരിശോധനയും നടത്തിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടി