18 April 2024 Thursday

പെരുമ്പിലാവിൽ കുടുംബ വഴക്കിനെ തുടർന്ന് ഗൃഹനാഥൻ തൂങ്ങി മരിച്ചു പുറകെ അസുഖ ബാധിതനായ പിതാവും മരണത്തിന് കീഴടങ്ങി:സംഭവം തിപ്പിലശ്ശേരിയിൽ

ckmnews


കുന്നംകുളം:കുടുംബ വഴക്കിനെ തുടർന്ന് ഗ്രഹനാഥൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ അസുഖ ബാധിതനായി കിടന്നിരുന്ന പിതാവും മരിച്ചു.പെരുമ്പിലാവ് തിപ്പിലശ്ശേരിയിൽ വെള്ളിയാഴ്ച കാലത്ത് 7 മണിയോടെയാണ് സംഭവം.തിപ്പിലശേരി കോടതിപ്പടി മടപ്പാട്ടു പറമ്പിൽ അബുബക്കറിൻ്റെ മകൻ 52 വയസുള്ള കുഞ്ഞുമോനാണ് അത്മഹത്യ ചെയ്തത്.സംഭവം അറിഞ്ഞ് അതിക സമയം കഴിയും മുമ്പ് അസുഖബാധിതനായി കിടപ്പിലായിരുന്ന കുഞ്ഞുമോന്റെ പിതാവ് 85 വയസുള്ള അബുബക്കറും മരിച്ചു.


സുഖമില്ലാതെ കിടന്നിരുന്ന അബുബക്കറിനെ കാണാൻ സമീപത്ത് താമസിച്ചിരുന്ന മകൻ എത്തിയപ്പോൾ പിതാവിനൊപ്പം താമസിച്ചിരുന്ന സഹോദരി കാണാൻ വിസമ്മതിക്കുകയും തർക്കം ഉടലെടുക്കുകയും ചെയ്തു.സംഭവം കയ്യാങ്കളിയിലേക്ക് നീങ്ങുകയും സഹോദരിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു


ഇതേ തുടർന്നാണ് തറവാട് പറമ്പിലെ മരത്തിൽ കുഞ്ഞിമോൻ തുങ്ങി മരിച്ചത്. കലങ്ങളായി സഹോദരങ്ങൾ തമ്മിൽ സ്വത്ത് തർക്കത്തെ ചൊല്ലി വഴക്ക് നിലനിന്നിരുന്ന തായ് ബന്ധുക്കൾ പറഞ്ഞു.കുന്നംകുളം പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്