29 March 2024 Friday

വെല്‍ഫെയര്‍ പാര്‍ട്ടി ആലംകോട് പ്രൊഡക്ഷന്‍ ഹൗസ് ഉദ്ഘാടനം ചെയ്തു

ckmnews

*വെൽഫെയർ പാർട്ടി ആലങ്കോട് പ്രൊഡക്ഷൻ ഹൗസ് ഉദ്ഘാടനം ചെയ്തു.*


ചങ്ങരംകുളം:ആസന്നമായ തദ്ദേശ സ്വയംഭരണ  തെരഞ്ഞെടുപ്പിനെ നേരിടാൻ ആലങ്കോട് പഞ്ചായത്തിൽ വെൽഫെയർ പാർട്ടി സജ്ജമായി.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വോട്ടു ചേർക്കലും പ്രചാരണ പരിപാടികളും നടത്താൻ വിപുലമായ സജ്ജീകരണങ്ങളാണ് പാർട്ടി ഒരുക്കിയിട്ടുള്ളത്. ഈ ആവശ്യത്തിന് സർവ്വ സന്നാഹങ്ങളുമുള്ള പ്രൊഡക്ഷൻ ഹൗസ് ഉദ്ഘാടനം  പാർട്ടി പഞ്ചായത്ത് ഓഫീസിൽ മണ്ഡലം തെരഞ്ഞെടുപ്പ് കൺവീനർ സി.വി.ഖലീലു റഹ്മാൻ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.ഇഹ്സാൻ സിറാജ്

എം.വി. നബീൽ,

സാക്കിബ്, റുസാഫിദ് തുടങ്ങിയവരാണ് ആധുനിക തെരഞ്ഞെടുപ്പ് പ്രചാരണ പ്ലാറ്റ്ഫോം സജ്ജീകരിച്ചിട്ടുള്ളത്.