Vattamkulam
വട്ടംകുളം പഞ്ചായത്തിലെ പ്രതിഭാ കേന്ദ്രം ഉദ്ഘാടനം ചെയ്തു
വട്ടംകുളം പഞ്ചായത്തിലെ പ്രതിഭാ കേന്ദ്രം ഉദ്ഘാടനം ചെയ്തു
എടപ്പാള്‍:വട്ടംകുളം ഗ്രാമപഞ്ചായത്തും ബി ആർ സി എടപ്പാളും സംയുക്തമായി നടത്തുന്ന പ്രതിഭാ കേന്ദ്രം ഉദ്ഘാടനം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീജ പാറക്കൽ നിർവഹിച്ചു യോഗത്തില്‍ വാർഡ് മെമ്പർ അനിത സ്വാഗതം പറഞ്ഞു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റാബിയ അധ്യക്ഷ വഹിച്ചു.ജിജി മാസ്റ്റർ (ബി.പി.സി എടപ്പാൾ ബി.ആർ.സി )മുഖ്യ പ്രഭാഷണം നടത്തി.വാർഡ് മെമ്പർ കൃഷ്ണൻ ,കുറ്റിപ്പാല ഗ്രാമീണ വായനശാല പ്രസിഡൻറ് റസാഖ് മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു.ബി.ആർ.സി ക്ലസ്റ്റർ കോഡിനേറ്റർ അമൃത നന്ദി അർപ്പിച്ചു