13 August 2020 Thursday

എടപ്പാളില്‍ പൊന്നാനിയിലേക്ക് കെഎസ്ആര്‍ടിസി

ckmnews

എടപ്പാളില്‍ പൊന്നാനിയിലേക്ക് കെഎസ്ആര്‍ടിസി


എടപ്പാള്‍:എടപ്പാളിൽ നിന്ന് പൊന്നാനിയിലേക്ക് കെ എസ് ആർ ടി സി സര്‍വ്വീസ്  റോഡിലൂടെ കെഎസ്ആർടിസി ബസ് പോകുന്നതുകൊണ്ട് വഴി യാത്രക്കാരിലും നാട്ടുകാരിലും സംശയമുണർന്നു. എടപ്പാൾ പൊന്നാനി റോഡിലാണ് സംഭവം ഉണ്ടായത്. സ്റ്റോപ്പുകളിൽ നിർത്തി ആളുകളെ കയറ്റിക്കൊണ്ട് പോകുന്നത് കണ്ട് ചിലർ കൈ കാണിച്ചെങ്കിലും ബസ് നിർത്തിയതുമില്ല. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പൊതുഗതാഗതം നിരോധിച്ച സാഹചര്യത്തിൽ ആളെ കയറ്റിക്കൊണ്ട് പോകുന്നത് കണ്ടാണ് ജനങ്ങളിൽ സംശയം ഉണർന്നത്. എന്നാൽ സംഭവം ഇങ്ങനെയായിരുന്നു. നിയന്ത്രണങ്ങൾ വന്നതോടെ പൊന്നാനി താലൂക്ക് ആശുപത്രിയിലേയും മാതൃ ശിശു ആശുപത്രിയിലേയും ജീവനക്കാർ ഹോസ്പിറ്റിലെത്താൻ പ്രയാസപ്പെട്ട് തുടങ്ങി. തുടർന്ന് അധികൃതർ കെ എസ് ആർ ടി സി ഡിപ്പാർട്ട് മെന്റുമായി ബന്ധപ്പെട്ട്

ഹോസ്പിറ്റൽ ജീവനക്കാർക്ക്

 താൽക്കാലിക യാത്ര സംവിധാനം ഒരുക്കുകയായിരുന്നു. ദിവസം കാലത്ത് 7.30 നും വൈകീട്ട് 5നുമാണ് ഈ സേവനം ഒരുക്കിയിട്ടുള്ളത്.ഞായറാഴ്ച മുതലായിരുന്നു പൊന്നാനി ഡിപ്പോയുടെ സഹകരണത്തോട പദ്ധതി നടപ്പാക്കിയത്.

ckmnews