03 March 2024 Sunday

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വട്ടംകുളം സ്വദേശി മരിച്ചു

ckmnews

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ്  ചികിത്സയിലായിരുന്ന വട്ടംകുളം സ്വദേശി മരിച്ചു


എടപ്പാൾ:കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ്  ചികിത്സയിലായിരുന്ന വട്ടംകുളം സ്വദേശി മരിച്ചു.വട്ടംകുളം എരുവപ്രക്കുന്ന് സ്വദേശി മാടമ്പത്ത് വളപ്പിൽ വേലായുധൻ (54)ആണ് മരിച്ചത്‌.തിങ്കളാഴ്ചയാണ് വട്ടംകുളത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വേലായുധൻ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ശനിയാഴ്ച വൈകിയിട്ടാണ് മരണത്തിന് കീഴടങ്ങിയത്‌