29 March 2024 Friday

സര്‍വീസ് വയറില്‍ നിന്ന് ഷോക്കേറ്റ തമിഴ്നാട് സ്വദേശി മരിച്ചു

ckmnews

ചാവക്കാട്:സർവ്വീസ് വയറിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു.ചാവക്കാട് മണത്തലയിലെ വീട്ടിൽ ജോലിക്കെത്തിയ തമിഴ്നാട് സ്വദേശി വേലു ആണ് മരിച്ചത്.ജോലിക്കെത്തിയ വീട്ടിൽ നിന്നും ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമിക്കുന്നതിനായി തൊട്ടടുത്ത പറമ്പിലെത്തിയ വേലുവിന് സർവ്വീസ് വയറിൽ തട്ടിനിന്നിരുന്ന ഇരുമ്പ് ഷീറ്റിൽ നിന്നുമാണ് ഷോക്കേറ്റത്.ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ വേലുവിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്ക് വേണ്ടി തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയും ചെയ്തു.ചികിത്സക്കിടെ ഇന്ന് മരണം സംഭവിക്കുകയായിരു