29 March 2024 Friday

അതിഥി മത്സ്യത്തൊഴിലാളികള്‍ക്ക് പൊന്നാനി കോസ്റ്റല്‍ പോലീസിന്റെ കരുതല്‍

ckmnews

അതിഥി മത്സ്യത്തൊഴിലാളികള്‍ക്ക് പൊന്നാനി കോസ്റ്റല്‍ പോലീസിന്റെ കരുതല്‍


പൊന്നാനി:അതിഥി മത്സ്യതൊഴിലാളികൾക്ക് പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ കരുതൽ.പൊന്നാനി അതിഥി മത്സ്യതൊഴിലാളികൾ നിരവധി തിങ്ങിപ്പാര്‍ക്കുന്ന താമസിക്കുന്ന പൊന്നാനി അങ്ങാടി പാലത്തിനു സമീപം പള്ളി റോഡിലെ എംടി അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള മുറികളിൽ ആണ് പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി മനോഹരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സന്ദർശനം നടത്തിയത്.കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റി ബോധവൽക്കരണം നടത്തി, പാകം ചെയ്ത ഭക്ഷണത്തിനു പകരം അരിയോ ഗോതമ്പുമാവോ കിട്ടിയാൽ കൊള്ളാമെന്ന അവരുടെ അഭിപ്രായത്തെ തുടർന്ന് വിഷയം പൊന്നാനി നഗരസഭാ ചെയർമാന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. അവർക്കു വേണ്ട ഭക്ഷ്യ സതുക്കളടങ്ങിയ കിറ്റുകൾ തയ്യാറായി വരുന്നതായി ചെയർമാൻ പറഞ്ഞു. പരിപാടിയിൽ സബ് ഇൻസ്പെക്ടർ പിജെ ആൽബർട്ട് ,SCPO വർഗ്ഗീസ് എന്നിവർ പങ്കെടുത്തു. റൂം ഉടമ അബൂബക്കർ നിർദ്ദേശങ്ങൾ പരിഭാഷപ്പെടുത്തുകയും ചെയ്തു