17 July 2024 Wednesday

കുന്നംകുളം പഴുന്നാനയിൽ വിദ്യാർത്ഥിയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിടയാക്കിയ സംഭവം

ckmnews

കുന്നംകുളം പഴുന്നാനയിൽ വിദ്യാർത്ഥിയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിടയാക്കിയ സംഭവം


 പ്രതിക്ക് 31 വർഷം തടവും 1,45,000 രൂപ പിഴയും ശിക്ഷ വിധിച്ചു


കുന്നംകുളം: വിദ്യാർത്ഥിനിയെ പ്രണയം നടിച്ചും വിവാഹ വാഗ്ാനം നൽകിയും ലൈംഗീക പീഠനത്തിന് ഇരയാക്കിയ പ്രതിക്ക് 31 വർഷം തടവും 1,45,000 രൂപ പിഴയും ശിക്ഷ വിധിച്ചു .പഴുന്നാന സ്വദേശി പാറപ്പുറത്ത് വീട്ടിൽ ബഷീറിനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജ് എസ് ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷവിധിച്ചത്. 2017ലാണ് കേസിനാസ്പ‌ദമായ സംഭവം. വിദ്യാർത്ഥിനി സ്‌കൂളിൽ നിന്ന് വരുന്ന വഴിയിൽ നിന്ന് പ്രതി മൊബൈൽ നമ്പർ എഴുതി നൽകി അതിലേക്ക് വിളിക്കാൻ ആവശ്യപ്പെടുകയും പ്രണയത്തിലാവുകയുമായിരുന്നു. പ്രണയം നടിച്ചും വിവാഹ വാഗ്ാനം നൽകിയുമാണ് കുട്ടിയെ പ്രതി വശീകരിച്ചത്. തുടർന്ന് അതിജീവതിയുടെ വീട്ടിലെത്തിയ പ്രതി കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു വെന്ന്പറയുന്നു.