25 April 2024 Thursday

കാലടി ഗ്രാമീണ വായനശാല - "പ്രതിഭാ കേന്ദ്രം" പ്രവർത്തനം ആരംഭിച്ചു

ckmnews

കാലടി ഗ്രാമീണ വായനശാല - "പ്രതിഭാ കേന്ദ്രം" പ്രവർത്തനം ആരംഭിച്ചു


എടപ്പാൾ: കാലടി ഗ്രാമീണ വായനശാല - "പ്രതിഭാ കേന്ദ്രം " തുറന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി കവിത ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  പി കെ.ബക്കർ അദ്ധ്യക്ഷത വഹിച്ചു.പഠന കാര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നലകി മുൻനിരയിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതിയാണ് പ്രതിഭാ കേന്ദ്രം പദ്ധതി. വായനശാല പ്രസിഡണ്ട് കെ.കെ.അപ്പു സ്വാഗതവും ബ്ലോക്ക് റിസോഴ്സ് സെൻ്റർ കോ-ഓർഡിനേറ്റർ ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു. വിദ്യാപീഠം സ്കൂൾ പ്രധാന അധ്യാപിക സുനില ടീച്ചർ, കാലടി ജി.എൽ പി.സ്കൂൾ പ്രധാന അദ്ധ്യാപിക ബിന്ദു ടീച്ചർ, ഗ്രാമീണ വായനശാല സെക്രട്ടറി കെ.അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.