03 March 2024 Sunday

ചന്ദനക്കുടം നേർച്ച സമാപിച്ചു

ckmnews



പൊന്നാനി: ചരിത്രപ്രസിദ്ധമായ വെളിയങ്കോട് സൂറത്ത് സയ്യിദ് കുടുംബം നേതൃത്വം നൽകുന്ന ചന്ദനക്കുടം നേർച്ച സമാപിച്ചു. ഇന്നുരാവിലെ 

മൂന്ന് മണിയോടെ പുതുപൊന്നാനി ബ്രിഗേഡിയർ ക്ലബ്ബിൻ്റെ വരവോടെയാണ് കാഴ്ച്ചകൾ സമാപിച്ചത്.


മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ നേർച്ചക്ക് വൻ ആഘോഷങ്ങളാണ് നടന്നത്. ഇതിലേറ്റവും ശ്രദ്ധേയമായത് മ്യൂസിക് ആൻഡ് ലൈറ്റ് ഷോയാണ്.

 ഭീമൻ ലേസർ ലൈറ്റുകളുടെ ചുവട്ടിൽ അടിപൊളി പാട്ടിന് ഡാൻസും കളിച്ച് നേർച്ചക്കെത്തിയവർ ശരിക്കുമൊന്ന് ആഘോഷിച്ചു.


അതേസമയം നേർച്ചയ്ക്ക് രേഖകളില്ലാതെ എത്തിച്ച ആനകളെ വനം വകുപ്പിന്റെ നേതൃത്വത്തിൽ തിരിച്ചയച്ചത് ആനപ്രേമികൾക്ക് ചെറിയൊരു നിരാശ സമ്മാനിച്ചു. അഞ്ചാനകൾക്കു മാത്രമായിരുന്നു അനുമതി ലഭിച്ചിരുന്നത്. പതിനഞ്ചോളം ആനകൾക്ക് അനുമതി ഇല്ലെന്നാണ് വനം വകുപ്പ് പറയുന്നത്. 


ഫെബ്രുവരി 5 തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് കൊടിയേറ്റകാഴ്ച്ച സൂറത്ത് ജാറത്തിൽ എത്തിയശേഷം മുത്തുമോൻ തങ്ങൾ ജാറത്തിന്റെ മുറ്റത്തുള്ള കൊടിമരത്തിൽ പ്രാർഥനയ്ക്കുശേഷം കൊടി ഉയർത്തിയതോടെയാണ് രണ്ടു ദിവസങ്ങളിലായി നടന്ന ചന്ദനക്കുടം നേർച്ചയുടെ ചടങ്ങുകൾ ആരംഭിച്ചത്. കാഴ്‌ച്ചവരവുകൾക്ക് കർശന നിയന്ത്രണങ്ങളാണ് പൊന്നാനി, പെരുമ്പടപ്പ് പോലീസ് ഏർപ്പെടുത്തിയിരുന്നത്. ഒന്നാം ദിവസം രാത്രി 11.30 ന് കാഴ്ച്ചകൾ അവസാനിച്ചിരുന്നു.രണ്ടാം ദിവസം രാത്രി 11.45 ആദ്യ കാഴ്ച്ച അങ്ങാടിയിൽ എത്തി. മൂന്ന് മണിയോടെ പുതുപൊന്നാനി ബ്രിഗേഡിയർ ക്ലബ്ബിൻ്റെ വരവോടെ കാഴ്ച്ചകൾ സമാപിച്ചത്.