20 April 2024 Saturday

പൊന്നാനിയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വീടൊരുക്കി നല്‍കാന്‍ തീരം ഫൗണ്ടേഷന്‍

ckmnews

പൊന്നാനിയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വീടൊരുക്കി നല്‍കാന്‍ തീരം ഫൗണ്ടേഷന്‍


പൊന്നാനി:പൊന്നാനിയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വീടൊരുക്കി നൽകാൻ തീരം ഫൗണ്ടേഷൻ.ഭവനരഹിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് സുരക്ഷിത ഭവനമൊരുക്കാൻ തീരം ഫൗണ്ടേഷൻ രംഗത്തെത്തിയിട്ടുള്ളത്.ആദ്യഘട്ടത്തിൽ 40 വീടുകൾ നിർമിച്ചുനൽകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട് വാടക വീടുകളിലും, ബന്ധുവീടുകളിലും അഭയം തേടിയ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ദുരിതങ്ങൾക്ക് ഇതോടെ പരിഹാരമാവും.സർക്കാരുകൾ നൽകിവരുന്ന പുനർഗേഹം പോലുള്ള പദ്ധതികളിൽ സാങ്കേതിക കാരണങ്ങളാൽ ഉൾപ്പെടാത്തവരെ കണ്ടെത്തിയാണ് വീട് നൽകുക.വെളിയങ്കോട് താവളക്കുളത്ത് ഒരു ഏക്കറോളം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇരുനിലകളിലായി രണ്ട് കുടുംബങ്ങൾക്ക് താമസിക്കാവുന്ന തരത്തിലാണ് വീടുകൾ നിർമ്മിക്കുക.തീരം ഫൗണ്ടേഷന്റെ ലോഗോ പ്രകാശനവും, പൊന്നാനി പ്രസ് ക്ലബ്ബിൽ നടന്നു. തീരം ഫൗണ്ടേഷൻ പ്രസിഡൻറ് പി.മുഹമ്മദ് നവാസ്, സെക്രട്ടറി ആർ.വി.അഷ്റഫ്, ഭാരവാഹികളായ കെ.വി.സിറാജുദ്ദീൻ, എം.മുഹമ്മദ് അഷ്റഫ്, വി.ഷരീഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.പൊന്നാനിയിലെ വിവിധ സാമൂഹിക സംഘടനയിലെ അംഗങ്ങളുടെ സംഘടനയാണ് തീരം.