28 March 2024 Thursday

സംസ്ഥാനത്ത് കോവിഡ് മുക്തരാകുന്നവർക്കായി പോസ്റ്റ്‌ കോവിഡ് ക്ലിനിക്കുകൾ ആരംഭിക്കുന്നുരോഗം ഭേധമാകുന്നവർക്ക് ഗുരുതര അസുഖങ്ങൾ ബാധിക്കുന്നതായി കണ്ടെത്തൽ

ckmnews

സംസ്ഥാനത്ത് കോവിഡ് മുക്തരാകുന്നവർക്കായി പോസ്റ്റ്‌ കോവിഡ് ക്ലിനിക്കുകൾ ആരംഭിക്കുന്നുരോഗം ഭേധമാകുന്നവർക്ക് ഗുരുതര അസുഖങ്ങൾ ബാധിക്കുന്നതായി കണ്ടെത്തൽ 


തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മുക്തരാകുന്നവർക്കായി പോസ്റ്റ്‌ കോവിഡ് ക്ലിനിക്കുകൾ ആരംഭിക്കുന്നു. രോഗം ഭേധമാകുന്നവർക്ക് ഗുരുതര അസുഖങ്ങൾ ബാധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.  കോവിഡ് നെഗറ്റീവ് ആകുന്നവർ മാസം തോറും ക്ലിനിക്കിൽ എത്തി പരിശോധന നടത്താനാമെന്നും നിർദേശമുണ്ട്. കോവിഡ് മുക്തരാകുന്നവരിൽ 10 ശതമാനത്തിൽ അധികം പേർക്ക് മറ്റ് ശാരീരിക അസുഖങ്ങൾ ഗുരുതരമാകുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഫലം നെഗറ്റീവ് ആയിട്ടും രോഗലക്ഷണങ്ങൾ ആഴ്ചകളോളം നീണ്ട് നിൽക്കുന്ന സാഹചര്യമുണ്ട്. പ്രതിരോധ ശേഷി കൂടുതൽ ഉള്ള വിഭാഗങ്ങളിലും ആരോഗ്യ പ്രശനങ്ങൾ ഉണ്ടാകുന്നു. ഹൃദയ - ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവരുടെ ആരോഗ്യനിലയാണ് കൂടുതലായും മോശമാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പോസ്റ്റ്‌ കോവിഡ് ക്ലിനിക്കുകൾ തുടങ്ങുവാൻ തീരുമാനം ആയത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ക്ലിനിക്കുകൾ തുടങ്ങാൻ ആണ് നിർദേശം. കോവിഡ് മുക്തരാകുന്നവർ മാസത്തിൽ ഒരു തവണ ക്ലിക്കുകളിൽ എത്തി പരിശോധന നടത്തണം. രോഗികൾക്കായി ടെലി മെഡിസിൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. രോഗം മൂർച്ഛിക്കുന്നവരെ മെഡിക്കൽ കോളേജുകളിലേക്കും ജില്ലാ ആശുപത്രികളിലേക്കും മാറ്റും. രോഗം ഭേധമായവർ പിന്നീട് മറ്റ് അസുഖങ്ങൾ ബാധിച്ചു മരിക്കുന്നത് സാഹചര്യം സംസ്ഥാനത്തുണ്ട്. കോവിഡ് നെഗറ്റീവ് ആകുന്നവർ ശാരീരിക ക്ഷമത പൂർണമായും വീണ്ടെടുക്കും വരെ അമിത ജോലികളിൽ ഏർപ്പെടെരുത് എന്നും നിർദേശമുണ്ട്