19 April 2024 Friday

ഇലക്ഷന്‍ പോരിലേക്ക്മു ന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ അവസാന ചര്‍ച്ചയില്‍

ckmnews

ഇലക്ഷന്‍ പോരിലേക്ക്മു ന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ അവസാന ചര്‍ച്ചയില്‍

ചങ്ങരംകുളം:ഡിസംബറില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇലക്ഷന്‍ പ്രഖ്യാപിച്ചതോടെ മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ അവസാന ചര്‍ച്ചയിലേക്ക്.പല സ്ഥലത്തും ഔദ്യോഗികമായും അനൗദ്യോഗികമായും സ്ഥാനാര്‍ത്ഥികളെപ്രഖ്യാപിച്ചെങ്കിലും അന്തിമ തീരുമാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് അണികള്‍.കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാതലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ പങ്കെടുക്കുന്ന പരസ്യ പ്രചരണങ്ങള്‍ക്ക് പകരം സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കാവും മുന്നണികള്‍ മുന്‍തൂക്കം നല്‍കുക.യുഡിഎഫ്,എല്‍ഡിഎഫ്,എന്‍ഡിഎ,മുന്നണികള്‍ക്ക് പുറമെ എസ്ഡിപിഐ,പിഡിപി,വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളും വിവിധ വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ധാരണയായിട്ടുണ്ട്.തര്‍ക്കങ്ങളെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ധാരണയിലെത്താന്‍ കഴിയാത്ത അവസ്ഥയും പ്രദേശിക തര്‍ക്കങ്ങളും തീര്‍ക്കാനുള്ള ശ്രമങ്ങളിലാണ് നേതാക്കള്‍.നവംബര്‍ ആദ്യവാരത്തോടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍.