28 March 2024 Thursday

നിയന്ത്രണംവിട്ട പാല്‍ ലോറി മറിഞ്ഞു; 20,000 ലി​റ്റ​ര്‍ പാ​ല്‍, തൈ​ര് പാ​ക്ക​റ്റു​ക​ള്‍ റോഡില്‍

ckmnews

മൂ​വാ​റ്റു​പു​ഴ: ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന്​ പാ​ല്‍ ക​യ​റ്റി​വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്​​റ്റി​ലി​ടി​ച്ച്‌ മ​റി​ഞ്ഞ് ഡ്രൈ​വ​റ​ട​ക്കം മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്. സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്​​റ്റും സ്വ​കാ​ര്യ ഹോ​ട്ട​ലി​െന്‍റ മ​തി​ലും ത​ക​ര്‍​ത്ത ശേ​ഷ​മാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. മൂ​വാ​റ്റു​പു​ഴ-​കൂ​ത്താ​ട്ടു​കു​ളം എം.​സി റോ​ഡി​ല്‍ 130 ക​വ​ല​ക്ക്​ സ​മീ​പ​ത്തെ വ​ള​വി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി 12ഒാ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന്​ പാ​ല്‍ പാ​ക്ക​റ്റു​ക​ള്‍ ശീ​തീ​ക​ര​ണ സം​വി​ധാ​ന​മു​ള്ള ലോ​റി​യി​ല്‍ പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​ക​ളി​ല്‍ വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. എം.​സി റോ​ഡി​ല്‍ ക​ബ​നി പാ​ല​സ് ഹോ​ട്ട​ലി​നു​ മു​ന്നി​ലെ വ​ള​വി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി വൈ​ദ്യു​തി പോ​സ്​​റ്റി​ല്‍ ഇ​ടി​ച്ചു. പോ​സ്​​റ്റ്​ ഒ​ടി​ഞ്ഞ്​ വൈ​ദ്യു​തി ലൈ​നു​ക​ള്‍ പൊ​ട്ടി​വീ​ണു. ലോ​റി മ​റി​യു​ക​യും ചെ​യ്തു. ശീ​തീ​ക​ര​ണ കാ​ബി​ന്‍ പൊ​ട്ടി റോ​ഡി​ല്‍ വീ​ണ​തോ​ടെ 20,000 ലി​റ്റ​ര്‍ പാ​ല്‍, തൈ​ര് പാ​ക്ക​റ്റു​ക​ള്‍ തെ​റി​ച്ചു​വീ​ണു.

പ​രി​ക്കേ​റ്റ​വ​രെ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും പൊ​ലീ​സും ചേ​ര്‍​ന്ന് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്‌​ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി. ആ​റ​ന്മു​ള സ്വ​ദേ​ശി​യാ​യ അ​ജി​യു​ടെ ഉ​ട​മ​സ്ഥ​യി​ലു​ള്ള​താ​ണ് വാ​നും പാ​ലും. റോ​ഡി​ല്‍ വീ​ണ പാ​ല്‍ പാ​ക്ക​റ്റു​ക​ള്‍ പ​ല​തും പൊ​ട്ടി​യി​രു​ന്നു. നേ​രം പു​ല​ര്‍​ന്ന​തോ​ടെ വ​ഴി​പോ​ക്ക​രും പ്ര​ദേ​ശ​വാ​സി​ക​ളും പൊ​ട്ടാ​തെ കി​ട​ന്ന പാ​ലും തൈ​ര് പാ​ക്ക​റ്റു​ക​ളും എ​ടു​ത്തു​കൊ​ണ്ടു​പോ​യി. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന്​ എം.​സി റോ​ഡി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.