20 April 2024 Saturday

കൊല്ലത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തി

ckmnews

കൊല്ലം: കൊല്ലത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തി. ഉളിയക്കോവില്‍ സ്വദേശി അഭിരാമി (24) മരിച്ചത്. 24 വയസ്സായിരുന്നു. അയല്‍വാസിയായ ഉമേഷ് ബാബുവാണ് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ അമ്മ ലീനയും കുത്തേറ്റ് ആശുപത്രിയിലാണ്.ജലം ഒഴുക്കുന്നതിലെ തര്‍ക്കമാണ് കൊലയ്ക്കു കാരണം. ഉമേഷ് ബാബുവിന്റെ വീട്ടിലെ മലിനജലം പെണ്‍കുട്ടിയുടെ വീട്ടിനു മുന്നിലൂടെ ഒഴുക്കുന്നുവെന്നായിരുന്നു പരാതി.ആക്രമണത്തിനിടെ പ്രതിക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണുള്ളത്.