28 March 2024 Thursday

കെട്ടിട ഉടമയേയും ബന്ധുവിനെയും അക്രമിച്ച് പരിക്കേല്‍പിച്ചതായി പരാതി

ckmnews

കെട്ടിട ഉടമയേയും ബന്ധുവിനെയും അക്രമിച്ച് പരിക്കേല്‍പിച്ചതായി പരാതി


എടപ്പാള്‍:കെട്ടിട ഉടമയേയും ബന്ധുവിനേയും ആക്രമിച്ചു പരിക്കേൽപ്പിച്ചതായി പരാതി.എടപ്പാൾ തുയ്യം പാലത്തിനു സമീപത്തെ കെട്ടിട ഉടമ സുരേഷ് ബാബു (41),ഇവരുടെ ബന്ധു ശ്രീരാഗ് (30) എന്നിവർക്കാണ് പരിക്കുപറ്റിയത്. രണ്ടു വർഷമായി കടയുടെ വാടക നൽകാത്തതുമായി ബന്ധപ്പെട്ട് കട നടത്തിപ്പുകാരനുമായി തർക്കം നിലനിന്നിരുന്നു.ഇതിനിടെ ഇന്നലെ കട നടത്തിപ്പുകാരൻ്റെ നേതൃത്വത്തിൽ എത്തിയ സംഘം കെട്ടിടത്തിൽ ഇരിക്കുകയായിരുന്ന ഉടമയേയും ബന്ധുവിനേയും ആക്രമിച്ചെന്നാണ് പരാതി.അക്രമണത്തിൽ പരിക്കുപറ്റിയ രണ്ടു പേരേയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.