29 March 2024 Friday

തരിശായി കിടന്ന കക്കിടിക്കല്‍ പാടശേഖരം പൊന്ന് വിളയിക്കാന്‍ ഒരുങ്ങുന്നു

ckmnews


ചങ്ങരംകുളം:കക്കിടിപ്പുറത്ത് തരിശായി കിടന്നിരുന്ന നെൽവയലിൽ പൊന്നുവിളയിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍.പന്താവൂർ ,കക്കിടിക്കൽ പ്രദേശത്തെ 15 വർഷത്തിലതികമായി തരിശായി കിടന്നിരുന്ന പാടശേഖരമാണ് ഈ വർഷം കൃഷി ഇറക്കുന്നത്.വിത്ത് വിതക്കൽ പരിപാടിയിൽ വാർഡ് മെമ്പർമാരായ ലിജേഷ് പന്താവൂർ, സബിത അനിൽ, പാടശേഖര സമിതി പ്രസിഡൻ്റ് അബൂബക്കർ.കെ.വി, ബഷീർ പന്താവൂർ,മുഹമ്മദ് കുട്ടി ടി,ക്ലസ്റ്റർ കൺവീനർ സതീശൻ, സുഹൈർ എറവറാംകുന്ന് എന്നിവർ പങ്കെടുത്തു.മൂപ്പ് കുറഞ്ഞ മനു രത്ന വിത്താണ് കർഷകർ കൃഷി ചെയ്യുന്നത്.