16 April 2024 Tuesday

15 ഓളം കുടുംബങ്ങള്‍ക്ക് വാടക ഒഴിവാക്കി കെട്ടിട ഉടമയുടെ മാതൃക

ckmnews

15 ഓളം കുടുംബങ്ങള്‍ക്ക് വാടക ഒഴിവാക്കി കെട്ടിട ഉടമയുടെ മാതൃക


ചങ്ങരംകുളം:15 ഓളം കുടുംബങ്ങള്‍ക്ക് വാടക ഒഴിവാക്കി കെട്ടിട ഉടമയുടെ മാതൃക.ചങ്ങരംകുളം തെങ്ങില്‍ താമസിക്കുന്ന മൂരിയത്ത് വളപ്പില്‍ മാമുഹാജിയാണ് തന്റെ വാടക്ക് നല്‍കിയ 15 ഓളം വീടുകളുടെ ഒരു മാസത്തെ വാടക താമസക്കാര്‍ക്ക് ഒഴിവാക്കി നല്‍കി മാതൃക കാണിച്ചത്.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പ്രവര്‍ത്തനം നടത്തുന്ന മാമുഹാജി മികച്ച കര്‍ഷകന്‍ കൂടിയാണ്.കൊറോണ ഭീതിയിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് വാടക ഇളവ് നല്‍കാന്‍ തീരുമാനിച്ചതെന്ന് മാമു ഹാജി പറഞ്ഞു