28 March 2024 Thursday

കീറിമുറിക്കാതെ പോസ്റ്റ്മോർട്ടം അപകടത്തില്‍ മരിച്ച ചങ്ങരംകുളം സ്വദേശിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത് സ്കാനിംഗ് വഴി

ckmnews

കീറിമുറിക്കാതെ പോസ്റ്റ്മോർട്ടം അപകടത്തില്‍ മരിച്ച ചങ്ങരംകുളം സ്വദേശിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത് സ്കാനിംഗ് വഴി


തൃശ്ശൂര്‍:തൃശ്ശൂർ ഗവണ്‍മെന്റ് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മൃതദേഹം കീറിമുറിക്കുന്നത് ഒഴിവാക്കി സ്കാനിങ്ങിന്റെ സഹായത്തോടെ പോസ്റ്റ്മോർട്ടം.വാഹനാപകടത്തിൽ മരിച്ച മലപ്പുറം ചങ്ങരംകുളം സ്വദേശി സൂരജിന്റെ മൃതദേഹമാണ് വെർച്ച് ഓക്സി എന്ന സംവിധാനത്തിലൂടെ പോസ്റ്റ്മോർട്ടം ചെയ്തത്.ഇദ്ദേഹത്തിന്‌ കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു.സ്കാനിങ്ങിൽ സൂരജിന്റെ തലയിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിരുന്നു.ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും മനസ്സിലായി.തുടർന്ന് മൃതദേഹം കീറിമുറിച്ചുള്ള പോസ്റ്റ്മോർട്ടം ഒഴിവാക്കുകയായിരുന്നുകോവിഡിന്റെ പശ്ചാത്തലത്തിൽ  വെർച്ച് ഓക്സി സംവിധാനം ഉപയോഗിക്കണമെന്ന് ഐ.സി.എം.ആർ. നിർദേശമുണ്ട്.ഇതനുസരിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആദ്യമായാണ് ഈ സംവിധാനത്തിലൂടെ പോസ്റ്റ്മോർട്ടം നടത്തുന്നത്. പോലീസ് സർജൻ ഡോ.ഹിതേഷ് ശങ്കറാണ് പോസ്റ്റ്മോർട്ടം നടത്തിയത്.