24 April 2024 Wednesday

അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ വ്യാപാരികള്‍ സമരരംഗത്തേക്ക്

ckmnews

അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ വ്യാപാരികള്‍ സമരരംഗത്തേക്ക്


ചങ്ങരംകുളം:അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്  വ്യാപാരികള്‍ക്ക് സ്വതന്ത്രമായി കച്ചവടം ചെയ്യാന്‍ സൗകര്യമൊരുക്കിയില്ലെങ്കില്‍ വ്യാപാരികള്‍ സമരരംഗത്തേക്ക് ഇറങ്ങുമെന്ന മുന്നറിയിപ്പുമായി വ്യാപാരി വ്യവസായി ഏകോപന സമിതി.മുന്നറിയിപ്പുകളില്ലാതെ കണ്ടയ്മെന്റ് സോണ്‍പ്രഖ്യപിക്കുന്നത്  നിര്‍ത്തണമെന്നും കോവിഡ് രോഗികള്‍ ഉള്ള പ്രദേശം മാത്രം മൈക്രോ കണ്ടയ്മെന്റ് ആക്കി മറ്റു പ്രദേശങ്ങളില്‍ സ്വസ്ഥമായി കച്ചവടം ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി സംഘടന നേതാക്കള്‍ ജില്ലാകളക്ടറെ നേരില്‍കണ്ട് നിവേദനം നല്‍കുകയും ചെയ്തിട്ടുണ്ട്.