23 April 2024 Tuesday

കോവിഡ് നിയന്ത്രണം:ഭക്ഷണ കിറ്റ് വിതരണം ചെയ്ത് സാന്ത്വനം റിലീഫ് സെല്‍ പ്രവര്‍ത്തകര്‍

ckmnews

കോവിഡ് നിയന്ത്രണം:ഭക്ഷണ കിറ്റ് വിതരണം ചെയ്ത് സാന്ത്വനം റിലീഫ് സെല്‍ പ്രവര്‍ത്തകര്‍


ചങ്ങരംകുളം: കോവിഡ് 19 നിയന്ത്രങ്ങളിൽ  ജോലിക്ക് പോകാൻ  കഴിയാതെ നിത്യചിലവിന് വകയില്ലാതെ വീട്ടിൽ വിഷമിച്ചിരിക്കുന്ന കാളാച്ചാൽ പ്രദേശത്തെ കുടുംബങ്ങൾക്ക് കാളാച്ചാൽ സാന്ത്വനം റിലീഫ് സെൽ പ്രവർത്തകർ ഭക്ഷണ കിറ്റ് വിതരണം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദ് തങ്ങൾ ഭക്ഷണകിറ്റ് വിതരണത്തിന് പ്രവർത്തകർനൽകി ഉദ്‌ഘാടനം നിർവ്വഹിച്ചു.  മണിക്ക, വിവി റഷീദ്, അലി സഖാഫി നേതൃതം നൽകി സുഹൈൽ, സഅദ്, ഉവൈസ്, ഷമ്മാസ്, ഷിയാസ് തുടങ്ങിയവർ വിവിത ഗ്രൂപ്പ്കളായി  വീടുകളിൽ എത്തിച്ചു.   കാളാച്ചാൽ പ്രദേശത്ത് ഞങ്ങളുടെ ശ്രദ്ധയിൽ പെടാത്ത ആരെങ്കിലും ഭാഷണത്തിന് ബുദ്ധിമുട്ടുന്നവർ ഉണ്ടങ്കിൽ വിളിക്കാം...  8129551911, 9995805553, 9746806351