20 April 2024 Saturday

ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു

ckmnews



ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 

ക്ഷീരകർഷകർക്ക് 

പ്രോത്സാഹനം നൽകുന്നതിനായി  

കാലിത്തീറ്റ വിതരണം ചെയ്തു. 50 ശതമാനം സബ്സിഡി ഓടുകൂടിയാണ് കാലിത്തീറ്റ വിതരണം ചെയ്തത്. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി കോമളം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മധുസൂദനൻ,

കെ കെ മണികണ്ഠൻ 

തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വെറ്റിനറി ഡോക്ടർ നസീറ എപി പരിപാടിക്ക് നന്ദി പറഞ്ഞു