19 April 2024 Friday

ഓര്‍ഫനേജിലെ കുട്ടികള്‍ക്കൊപ്പം ഇഷ്ടതാരത്തിന്റെ ജന്മദിനം ആഘോഷിച്ച് ദിലീപ് ഫാന്‍സ് അസോസിയേഷന്‍

ckmnews

ഓര്‍ഫനേജിലെ കുട്ടികള്‍ക്കൊപ്പം ഇഷ്ടതാരത്തിന്റെ ജന്മദിനം ആഘോഷിച്ച് ദിലീപ് ഫാന്‍സ് അസോസിയേഷന്‍

ചങ്ങരംകുളം:ഓര്‍ഫനേജിലെ കുട്ടികള്‍ക്കൊപ്പം ഇഷ്ടതാരത്തിന്റെ ജന്മദിനം ആഘോഷിച്ച് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ചങ്ങരംകുളം യൂണിറ്റ് പ്രവര്‍ത്തകര്‍.മലയാളത്തിന്റെ ജനപ്രിയ താരം ദിലീപിന്റെ അമ്പത്തി മുന്നാം ജന്മദിനമാണ് അക്കിക്കാവ് മേരിമാതാ ഓര്‍ഫനേജിലെ കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ചും ഭക്ഷണം വിളമ്പിയും ആഘോഷമാക്കിയത്.അന്തെവാസികളായ നാല്‍പതോളം കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പി അവര്‍ക്കൊപ്പം  ഭക്ഷണം കഴിച്ചാണ് ഫാന്‍സ് ഭാരാവാഹികള്‍ മടങ്ങിയത്.ഭാരവാഹികളായ സെമീര്‍ മോസ്കോ,അസി മ്യൃസിക് വേള്‍ഡ്,ആതിര സുരേഷ്,ലജീഷ് പള്ളിക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി