19 April 2024 Friday

ആരും വിശന്നിരിക്കരുത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിശ്രമമില്ലാതെ സന്നദ്ധ പ്രവര്‍ത്തകരും

ckmnews

ആരും വിശന്നിരിക്കരുത്


കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിശ്രമമില്ലാതെ സന്നദ്ധ പ്രവര്‍ത്തകരും


ചങ്ങരംകുളം:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മൂലം ആരും വിശന്നിരിക്കാതിരിക്കാന്‍  ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും ഒപ്പം വിശ്രമമില്ലാതെ സന്നദ്ധപ്രവര്‍ത്തകരും രംഗത്ത്. പഞ്ചായത്തുകള്‍ തോറും സചീകരിച്ച കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനങ്ങളിലാണ് പ്രദേശത്തെ യുവാക്കളും വിശ്രമമില്ലാതെ ജോലിയെടുക്കുന്നത്.വാഹനങ്ങള്‍ സംഘടിപ്പിച്ചും  അര്‍ഹരായ കുടുംബങ്ങളെയും ആതിഥി തൊഴിലാളികളെയും കണ്ടെത്തിയും അവരുടെ വീടുകളില്‍ എത്തി ഭക്ഷണം വിളമ്പിയ ശേഷമാണ് ഇവര്‍ ഭക്ഷണം പോലും കഴിക്കുന്നത്. വിശ്രമമില്ലാതെയാണ് പ്രദേശത്തെ സന്മനസുള്ള യുവാക്കള്‍ ഭക്ഷണം എത്തിച്ച് നല്‍കുന്ന ജോലി ചെയ്യുന്നത്. രാജ്യം നേരിടുന്ന വെല്ലുവിളിയെ പ്രതിരോധിക്കുന്നതിന് ജനങ്ങള്‍ക്കും സര്‍ക്കാരിനും ഒപ്പം നിന്ന് പോരാടാന്‍ തന്നെയാണ് യുവാക്കളുടെ തീരുമാനം