23 April 2024 Tuesday

ഹാർലി പ്രീമിയം ബൈക്കുകൾ ഇന്ത്യയിൽ ഇനി ഹീറോ നിർമിക്കും

ckmnews

ഹാർലി പ്രീമിയം ബൈക്കുകൾ ഇന്ത്യയിൽ ഇനി ഹീറോ നിർമിക്കും

അമേരിക്കൻ കമ്പനിയായ ഹാർലി ഡേവിഡ്സണിന്റെ ബൈക്കുകൾ ഇന്ത്യയിൽ ഇനി വിൽക്കുന്നതും സർവീസ് ചെയ്യുന്നതും ഇന്ത്യൻ കമ്പനിയായ ഹീറോ മോട്ടോകോർപ്. ഹാർലി ഡേവിഡ്സൺ ബ്രാൻഡ് നാമത്തിൽ, പ്രീമിയം ബൈക്കുകൾ ഇന്ത്യയിൽ നിർമിച്ചു വിൽക്കാനും ഹീറോയ്ക്ക് അനുമതിയുണ്ട്.ഹാർലി ഷോറൂമുകളിലൂടെയും ഹീറോ ഷോറൂമുകളിലൂടെയും ഹാർലി ഉൽപന്നങ്ങൾ വിൽക്കുമെന്നും ഇരു കമ്പനികളും അറിയിച്ചു. ഇന്ത്യയിൽ ഒറ്റയ്ക്കുള്ള പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഹാർലി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. 10 വർഷം മുൻപാണ് കമ്പനി ഇന്ത്യയിൽ പ്രീമിയം ബൈക്കുകളുടെ അസംബ്ലിങ്ങും വിൽപനയും തുടങ്ങിയത്.