23 April 2024 Tuesday

വാഹനം ഇടിച്ചു പരിക്കേറ്റ വളർത്ത് നായയുടെ സംരക്ഷണം ഏറ്റെടുത്ത് നിഷ ടീച്ചർ

ckmnews


എടപ്പാൾ:കുറ്റിപ്പാലയിൽ വാഹനമിടിച്ച് പരിക്കേറ്റ വിദേശയിനം വളർത്തുനായയുടെ 

ചികിത്സ അടക്കമുള്ള പരിചരണം ഏറ്റെടുത്തു പൊന്നാനി ന്യൂ എൽപി സ്കൂളിലെ അധ്യാപകയും മൂക്കുതല സ്വദേശിയും പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ എസ്ഐ 

രാജീവിൻ്റ പത്നിയുമായ നിഷടീച്ചർ.സംരക്ഷിക്കാൻ കഴിവില്ലാത്തവർ 

 നായകളെ വളർത്താൻ തയ്യാറാകരുതെന്നും  

ചെറിയ അസുഖങ്ങൾ വന്നാൽ പോലും  ചികിത്സിക്കാൻ തയ്യാറാകാതെ പാതയോരങ്ങളിലും മറ്റും ഉപേക്ഷിക്കു നടപടി വേദനാജനകമാണെന്നും എന്നും നിഷ ടീച്ചർ പറയുന്നു.നിരവധി തെരുവുനായ്ക്കൾ ക്ക് ചികിത്സയും പരിചരണവും  സംരക്ഷണവും നൽകി വരുന്ന   നിഷ ടീച്ചർ ലോക്ക് ഡൗൺ സമയത്ത് ചങ്ങരംകുളം ടൗണിലും മറ്റുമായി കഴിയുന്ന നിരവധി തെരുവുനായ്ക്കൾക്കും ഭക്ഷണം എത്തിച്ചു നൽകിയിരുന്നു.തെരുവുനായ  സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടം ആളുകളുടെ സഹകണമുണ്ടെന്നും വിദേശ ഇനങ്ങളേക്കാൾ നല്ലത് നാടൻ നായ്ക്കളെ വളർത്തുകയാണെന്നും മറ്റുള്ളവയ്ക്ക് നൽകണ്ടേ പരിചരണം നാടൻ നായ്ക്കൾക്ക് ആവിശ്യമില്ലന്നും ടീച്ചർ ചൂണ്ടിക്കാട്ടുന്നു.ഏവരും നാടൻ നായ്ക്കളെ ഏറ്റെടുത്ത് വളർത്തണമെന്നും ഇതോടെ തെരുവ് നായ് ശല്യം ഒഴിവാക്കാനാകുമെന്നും ഇത് തെരുവ് നായ്ക്കളുടെ വർദ്ധനവ് നിയന്ത്രിക്കാനാവുമെന്നും മൃഗസനേഹിയായ ശ്രീജേഷ് പന്താവൂർ പറയുന്നു.